അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്നും ചര്‍ച്ചയില്ല; ഇരു സഭകളും ബഹിഷ്‌കരിച്ച് പ്രതിപക്ഷം

അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്നും ചര്‍ച്ചയില്ല; ഇരു സഭകളും ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: തവാങ് മേഖലയില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചര്‍ച്ച നിഷേധിച്ചതോടെ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ചക്കെടുക്കാത്തലില്‍ പ്രതിഷേധിച്ച് ഇരു സഭകളില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.

രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയാണ് ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.

കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.