ശീതകാല സമ്മേളനം തുടങ്ങി; കൈക്കുഞ്ഞുമായി വനിതാ എംഎല്‍എ നിയമ സഭയില്‍

ശീതകാല സമ്മേളനം തുടങ്ങി; കൈക്കുഞ്ഞുമായി വനിതാ എംഎല്‍എ നിയമ സഭയില്‍

മുംബൈ: രണ്ടര മാസം പ്രായമുള്ള കൈക്കുഞ്ഞുമായി വനിതാ എംഎല്‍എ നിയമ സഭയില്‍. മഹാരാഷ്ട്ര നിയമസഭയിലാണ് അസാധാരണമായ സംഭവം നടന്നത്.

നിയമസഭയുടെ ശീതകാലസമ്മേളനം ഇന്ന് ആരംഭിച്ചചതോടെയാണ് സരോജ് ബാബുലാല്‍ എംഎല്‍എയാണ് കുട്ടിയുമായി സഭയിലെത്തിയത്.
സെപ്റ്റംബര്‍ മുപ്പതിനാണ് എംഎല്‍എ കുഞ്ഞിന് ജന്മം നല്‍കിയത്.

കോവിഡ് കാരണം കഴിഞ്ഞ രണ്ടരവര്‍ഷമായി നാഗ്പൂരില്‍ ശൈത്യകാല സമ്മേളനം ചേര്‍ന്നിരുന്നില്ല. ഞാനിപ്പോള്‍ ഒരു അമ്മയാണ്, പക്ഷേ എന്റെ വോട്ടര്‍മാരോട് ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഞാന്‍ കുഞ്ഞുമായി സഭയില്‍ വന്നതെന്ന് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എ കുഞ്ഞുമായി സഭയിലെത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരും മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും തമ്മിലുള്ള രൂക്ഷമായ വാക് തര്‍ക്കത്തോടെയാണാണ് ശീതകാല സമ്മേളനം ആരംഭിച്ചത്. പുതിയ ലോകായുക്ത നിയമം കൊണ്ടുവരുന്നതിനുള്ള ബില്ലിന് മുഖ്യമന്ത്രി അംഗീകാരം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.