രാജ്യം വീണ്ടും കര്‍ഷക പ്രക്ഷോഭത്തിലേക്ക്; സംയുക്ത കിസാന്‍ മോര്‍ച്ച ശനിയാഴ്ച്ച യോഗം ചേരും

രാജ്യം വീണ്ടും കര്‍ഷക പ്രക്ഷോഭത്തിലേക്ക്; സംയുക്ത കിസാന്‍ മോര്‍ച്ച ശനിയാഴ്ച്ച യോഗം ചേരും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ അംഗീകരിക്കാത്ത ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി രണ്ടാം ഘട്ട സമരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ശനിയാഴ്ച്ച യോഗം ചേരും.

കര്‍ണാലിലാണ് യോഗം. 17 സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കും. ജനുവരി 26 ന് നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭത്തിന്റെ സമര രീതി പ്രഖ്യാപിക്കും.

അടുത്ത സമ്മേളനത്തില്‍ പാര്‍ലമെന്റിലേക്ക് കിസാന്‍ മാര്‍ച്ച് നടത്താനും ആലോചനയുണ്ട്. പഞ്ചാബിലും, ഹരിയാനയിലും സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതിഷേധ പരിപാടികളും പ്രഖ്യാപിക്കും. കര്‍ഷക സമരത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത ആവശ്യങ്ങള്‍ മുന്നോട്ട് വച്ചാണ് രണ്ടാം ഘട്ട സമരം നടത്താന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.