കോറോണ പ്രതിരോധത്തില്‍ ശക്തമായി ഇടപ്പെട്ട് അമിത് ഷാ

കോറോണ പ്രതിരോധത്തില്‍  ശക്തമായി ഇടപ്പെട്ട് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ കോറോണ പ്രതിരോധത്തില്‍ കേന്ദ്ര-ആഭ്യന്തര മന്ത്രി ശക്തമായി ഇടപെടുന്നു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോറോണ പ്രതിരോധം ഫലപ്രദമാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് നല്‍കി.

മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെ എത്തിക്കണം, പുതിയ കോറോണ രോഗികള്‍ നിലവിലുള്ളതിനേക്കാള്‍ അഞ്ച് ശതമാനം ഉയരാന്‍ പാടില്ല, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നിരീക്ഷണം പതിവാക്കുകയും വേണം. ഈ മൂന്ന് നിര്‍ദേശങ്ങളാണ് അമിത് ഷാ മുഖ്യമന്ത്രിമാര്‍ക്ക് നല്‍കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തി ചര്‍ച്ചയിലാണ് അമിത് ഷാ ഈ ടാര്‍ജറ്റ് നല്‍കിയത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉദ്യോഗസ്ഥര്‍ ഓരോ ആഴ്ചയും സന്ദര്‍ശിക്കണം. ഡാറ്റ ശേഖരിക്കണം. മാറ്റങ്ങള്‍ വിലയിരുത്തണം.

കൂടുതല്‍ നിയന്ത്രണം വേണ്ട പ്രദേശങ്ങളില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലാണ് ഡാറ്റ ശേഖരിക്കുന്നതെന്നും അതിൽ മാറ്റം ഉണ്ടാകണം എന്നും കൂടുതൽ സുരക്ഷ ആവശ്യം ആണെന്നും അമിത് ഷാ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.