ന്യൂഡല്‍ഹി: ക്രിസ്മസ്, പുതുവത്സര സമയത്തെ തിരക്ക് പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ അനുവദിച്ച സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങും. കേരളത്തിനായി 17 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ദക്ഷിണ റെയില്‍വേ അനുവദിച്ചിട്ടുളളത്. ഇന്ന് മുതല്‍ ജനുവരി രണ്ട് വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഉള്ളത്.
അവധിക്കാലത്ത് വീട്ടിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെയില്‍വേയുടെ ആശ്വാസകരമായ നീക്കം.
എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ - കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍-വേളാങ്കണി, എറണാകുളം ജംഗ്ക്ഷന്‍- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക. പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകളും ഉള്ളത്.