ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തിലും കോവിഡ് വിഷയത്തിലും പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമായി. ചൈന വിഷയം രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരിയാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്.
ഇതിനു പിന്നാലെ പുതിയ കോവിഡ് സാഹചര്യം രാജ്യസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ടി എംപി രാഘവ് ചദ്ദയും നോട്ടീസ് നല്‍കി. രണ്ട് നോട്ടീസും അംഗീകരിച്ചില്ല. ഇതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.
സഭ ചേര്‍ന്നപ്പോള്‍ കൊവിഡിനെതിരെ ജാഗ്രതയ്ക്ക് ലോക്‌സഭ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. അംഗങ്ങള്‍ക്ക് മാസ്‌ക് വിതരണവും നടത്തി.
കേരളത്തിലേക്ക് ക്രിസ്തുമസ് പുതുവത്സര അവധിക്കാല യാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ദുരിതവുമായി ബന്ധപ്പെട്ട് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. മുരളീധരന്‍ എംപി നോട്ടീസ് നല്‍കിയിരുന്നു. വിമാനയാത്രാ നിരക്ക് കുത്തനെ കൂടിയത് ടൂറിസം മേഖലയേയും ബാധിച്ചെന്നും കെ. മുരളീധരന്‍ വിമര്‍ശിച്ചു.
അതിര്‍ത്തി വിഷയത്തില്‍ സഭ തുടങ്ങിയ ആദ്യ ദിനം മുതല്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടും നടപടി ഇല്ലെന്ന് കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. വിമര്‍ശനം ഉന്നയിച്ച കെ.സി വേണുഗോപാലിനോട് സ്പീക്കര്‍ ക്ഷുഭിതനാകുകയും ചെയ്തു.