ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സുരക്ഷാ സേന അഞ്ച് ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരരെ അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ പിടിയിലാകുന്നത്.
കുപ് വാര ജില്ലയിലെ ക്രാള്‍പോരയില്‍ നടത്തിയ തിരച്ചിലിലാണ് ഭീകകര്‍ പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മേഖലയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ ഭീകകര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.