ന്യൂഡല്‍ഹി: വികാസ്പുരിയില്‍ വന്‍ തീ പിടുത്തം. ഡിഡിഎ ലാല്‍ മാര്‍ക്കറ്റിലാണ് രാവിലെ 5.50ഓടെ തീപിടുത്തം ഉണ്ടായത്. 18 ഫയര്‍ എഞ്ചിനുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്.
ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഒരു ഷോപ്പിന്റെ ഗ്രൗണ്ട്, ബേസ് മെന്റ്, ഒന്നാം നില എന്നിവിടങ്ങളിലാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.