ന്യൂഡല്‍ഹി: ക്രിസ്തുമസ് ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്രിസ്തുമസ് ദിനം സമൂഹത്തില്‍ ഐക്യവും സാഹോദര്യവും സന്തോഷവും വര്‍ധിപ്പിക്കട്ടെ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'ക്രിസ്തുമസ് ആശംസകള്‍! ഈ പ്രത്യേക ദിനം സമൂഹത്തില്‍ ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കട്ടെ. കര്‍ത്താവായ ക്രിസ്തുവിന്റെ മഹത്തായ ചിന്തകളും സമൂഹത്തെ സേവിക്കുന്നതില്‍ അദ്ദേഹം നല്‍കിയ ഊന്നലും ഞങ്ങള്‍ ഓര്‍ക്കുന്നു' - പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി.