ദുബായ്: ഗുണനിലവാരമുളള ഉല്‍പന്നങ്ങള്‍ 24 മണിക്കൂറും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് യൂണിയന്‍ കോപ്. ഉപയോക്താക്കളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തിയാണ് പ്രവർത്തിക്കുന്നതെന്ന് ഓപറേഷന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ ഹരീബ് മുഹമ്മദ് ബിന്‍ താനി പറഞ്ഞു. ഇതിനായി ജീവനക്കാര്‍ക്ക് പരിശീലനവും വിദ്യാഭ്യാസവും നല്‍കുന്നു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെയും പ്രാദേശിക ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങള്‍ ദുബായിലെ വിവിധ ശാഖകളിലൂടെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിലൂടെയുമാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍കോപ് ശാഖകളില്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ഷോപ്പിംഗിന് അവസരമുണ്ട്. പകല്‍ സമയത്തെ അപേക്ഷിച്ച് ഷോറൂമില്‍ തിരക്ക് കുറയുമെന്നതിനാലും, കൂടുതല്‍ സാധനങ്ങള്‍ തെരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നതിനാലും, ആളുകളുടെ ജോലിയുടെ സ്വഭാവം കാരണവും വലിയൊരു വിഭാഗം ഉപഭോക്താക്കളും രാത്രിയാണ് ഷോപ്പിംഗ് തെരഞ്ഞെടുക്കാറുള്ളത് എന്നതിനാലാണിത്. മറ്റ് ശാഖകള്‍ രാവിലെ 6.30 മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ പ്രവര്‍ത്തിക്കും.
ഉപഭോക്താക്കളുടെ തൊട്ടടുത്ത് തന്നെ സാന്നിദ്ധ്യം ഉറപ്പാക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ലക്ഷ്യമിട്ടാണ് യൂണിയന്‍ കോപ് തങ്ങളുടെ ശാഖകളുടെ സ്ഥാനങ്ങള്‍ പോലും തെരഞ്ഞെടുത്തിട്ടുള്ളത് അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്‍റെ വലിപ്പവും ശരാശരി ഉപഭോക്താക്കളുടെ എണ്ണവും പരിഗണിച്ച് ഓരോ ശാഖയിലും ആവശ്യത്തിന് ജീവനക്കാരെ യൂണിയന്‍ കോപ് നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പുവരുത്താനും അവര്‍ക്ക് ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാനും സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.