ശിവമോഗ: ക്രൈസ്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍. കുട്ടികളെ മിഷനറി സ്‌കൂളുകളില്‍ പഠിപ്പിച്ചാല്‍ രക്ഷിതാക്കള്‍ വൃദ്ധ സദനത്തിലാകുമെന്നായിരുന്നു എംപിയുടെ വിവാദ പ്രസ്താവന. ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കുമ്പോഴാണ് ക്രൈസ്തവര്‍ക്കെതിരെ പ്രഗ്യാ സിങ് ആക്ഷേപം ഉന്നയിച്ചത്.
മിഷനറി സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങള്‍ക്കായി വൃദ്ധ സദനങ്ങളുടെ വാതില്‍ തുറക്കുകയാണ്. കുട്ടികള്‍ നിങ്ങളുടേത് ആകില്ല, നിങ്ങളുടെ സംസ്‌കാരവും ആകില്ല. അവര്‍ വൃദ്ധ സദനങ്ങളുടെ സംസ്‌കാരത്തില്‍ വളരുകയും സ്വാര്‍ഥരാകുകയും ചെയ്യും.
ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കാന്‍ ഹിന്ദുക്കള്‍ക്ക് അവാശമുണ്ട്. വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുക. ഒന്നുമില്ലെങ്കില്‍, പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തികളെങ്കിലും മൂര്‍ച്ചപ്പെടുത്തിവയ്ക്കുക. എപ്പോള്‍ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല.
സ്വയം പരിരക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആരെങ്കിലും ആക്രമിക്കുകയാണെങ്കില്‍, തക്കതായ മറുപടി നല്‍കുന്നത് നമുക്ക് അധികാരമുണ്ടെന്നും താക്കൂര്‍ പറഞ്ഞു.