യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

ന്യൂഡൽഹി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവ‍‍‍ർക്ക്‌ കോവിഡ് മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യാത്രക്കാർ കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് എയ‍ർ ഇന്ത്യ വാ‍ർത്താക്കുറിപ്പിൽ പറഞ്ഞു.

യാത്രാസമയത്ത് മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യ അകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യകേന്ദ്രത്തിൽ റിപ്പോ‍ർട്ട് ചെയ്യണമെന്നും എയർ ഇന്ത്യ വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ പോസ്റ്റ് എറൈവൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. 

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.