ചെന്നൈ: ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. ട്രെയിന്‍ ചെന്നൈ താംബരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഫോണില്‍ ഭീഷണി സന്ദേശം എത്തി.
തുടര്‍ന്ന് ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനില്‍ ചെന്നൈയില്‍ എത്തിച്ചു. വ്യാജ ബോംബ് ഭീഷണിയാണെന്നാണ് പൊലീസിന്റെ നിഗമനം.