ദോഹ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തര്‍ ലോകകപ്പിനെ തെരഞ്ഞെടുത്തു. ബിബിസി നടത്തിയ സര്‍വേയിലാണ് ഖത്തർ ലോകകപ്പ് ഒന്നാമതെത്തിയത്. ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരുടെ അഭിപ്രായം പരിഗണിച്ചാണ് സർവ്വെ നടത്തിയത്.
സർവ്വെയില്‍ പങ്കെടുത്ത 78 ശതമാനം പേരും ഖത്തറിലേത് മികച്ച ലോകകപ്പാണെന്നാണ് അഭിപ്രായപ്പെട്ടത്. 2002 മുതല്‍ 2022 വരെയുള്ള ലോകകപ്പുകളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. ജപ്പാനും കൊറിയയും സംയുക്ത ആതിഥേയത്വം വഹിച്ച 2002 ലെ ലോകകപ്പിന് 6 ശതമാനം വോട്ട് ലഭിച്ചു. കഴിഞ്ഞ വർഷം റഷ്യയില്‍ നടന്ന ലോകകപ്പിന് 4 ശതമാനം വോട്ട് ലഭിച്ചു. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന് 3 ശതമാനം വോട്ടാണ് ലഭിച്ചത്.