പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ബഫര്‍ സോണ്‍, കെ റെയില്‍ വിഷയങ്ങള്‍ ചര്‍ച്ചയായി

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ബഫര്‍ സോണ്‍, കെ റെയില്‍ വിഷയങ്ങള്‍ ചര്‍ച്ചയായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ രാവിലെ 10.30 ന് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ബഫര്‍ സോണ്‍, കെ റെയില്‍, സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിലെ വര്‍ധന തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തിയെന്നാണ് സൂചന.

ബഫര്‍ സോണ്‍ പരിധി നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുകന്ന സാഹചര്യത്തിലാണ് പ്രധാനമായും മുഖ്യമന്ത്രി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയിയായ കെ റെയിലിന് അനുമതി ലഭിക്കുന്നത് നീണ്ടു പോകുന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തിയെന്നാണ് സൂചന.

രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. ഇന്നും നാളെയുമാണ് പി.ബി യോഗം നടക്കുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.