പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹോദരന്‍ പ്രഹ്ലാദ് മോഡിയും കുടുംബവും വാഹനാപകടത്തില്‍പ്പെട്ടു. നിസാരമായ പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് മൈസൂരില്‍ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയിലെ മൈസൂരിലെ കടകോല ടൗണില്‍ വച്ചാണ് അപകടം സംഭവിച്ചത്. ബംഗൂരുവില്‍ നിന്ന് ബന്ദിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.

അപകടം നടക്കുമ്പോള്‍ വാഹനത്തില്‍ പ്രഹ്ലാദ് മോദിയും അദ്ദേഹത്തിന്റെ മകനും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ ജെഎസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.