കുടചൂടി ബുർജ് ഖലീഫ

കുടചൂടി ബുർജ് ഖലീഫ

ദുബായ്: ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴ പെയ്യുയാണ്. ഈ പശ്ചാത്തലത്തില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ തരംഗമായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കുടചൂടുന്ന വീഡിയോ ആണ് ഹംദാന്‍ പങ്കുവച്ചിട്ടുളളത്.

ഇതിനകം തന്നെ നിരവധി പേരാണ് വീഡിയോ പങ്കുവച്ചിട്ടുളളത്. വീണ്ടും വർഷത്തിന്‍റെ സമയം, എന്‍റെ ദുബായ് എന്നാണ് വീഡിയോക്ക് നല്കിയിരിക്കുന്ന അടിക്കുറിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.