റാസല്‍ഖൈമ: പർവ്വത നിരയില്‍ വാഹനം ഇടിച്ച് അറബ് വംശജനായ 23 കാരന്‍ മരിച്ചു. യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മലനിരകളില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് അല്‍റംസ് പൊലീസ് സ്റ്റേഷന് ആക്ടിംഗ് മേധാവി മേജര്‍ അലി അല്‍ അറഹ്ബി പറഞ്ഞു.
തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. വിവരം ലഭിച്ചയുടനെ പോലീസ് സംഘം സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തുവെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.