ന്യൂഡല്‍ഹി: ലോക വ്യാപകമായി ട്വിറ്റര്‍ പണി മുടക്കിയതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ മുതലാണ് ട്വിറ്റര്‍ ലഭ്യമല്ലാതായി തുടങ്ങിയത്. ഇന്ത്യയില്‍ വ്യാപകമായി പലയിടത്തും ട്വിറ്റര്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നാണ് വിവരം.
ട്വിറ്റര്‍ ഡൗണ്‍ ആണെന്ന വിവരം ഡൗണ്‍ ഡിടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലര്‍ക്ക് ലോഗ് ഇന്‍ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കില്‍ നേരത്തെ ലോഗ് ഇന്‍ ആയവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കാനാണ് ബുദ്ധിമുട്ട്.
പതിനായിരത്തിലേറെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കള്‍ക്കും ട്വറ്റര്‍ പണിമുടക്കിയിരിക്കുകയാണ്.