ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേറ്റു. താരം സഞ്ചരിച്ച കാര്‍ ഡിവൈഡറിന് ഇടിച്ച് തീപിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ റൂര്‍ക്കി അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.
ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേയാിരുന്നു അപകടം. ഋഷഭ് പന്തും ഡ്രൈവറും മാത്രമാണ് അപകട സമയം കാറിനകത്ത് ഉണ്ടായിരുന്നത്.
ഋഷഭ് പന്തിനെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.