പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോഡി

പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: അമ്മ ഹീരാബെന്നിന്റെ ദേഹവിയോഗത്തെ തുടര്‍ന്നുള്ള ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിന് വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയും സമര്‍പ്പിച്ച് നരേന്ദ്ര മോഡി.

ഇന്ന് രാവിലെ അമ്മയുടെ ഭൗതിക ദേഹം ചിതയിലേക്ക് എടുത്ത ശേഷം അതിവേഗമാണ് പ്രധാനമന്ത്രി ഔദ്യോഗിക ചടങ്ങിലേയ്ക്ക് കടന്നത്. ഗാന്ധിനഗറിലിരുന്ന് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെ റെയില്‍വേ വികസനത്തിനാണ് പച്ചക്കൊടി കാണിച്ചത്. ബംഗാളിനായി വന്ദേ ഭാരത് എക്‌സ്പ്രസും മെട്രോയുമാണ് നല്‍കിയത്.

റെയില്‍വേ വികസനത്തിന്റെ വിവിധ പദ്ധതികളും നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.