ന്യൂഡല്‍ഹി: 2023ലെ യുജിസി നെറ്റ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 13 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. യുജിസി ചെയര്‍മാന്‍ എം.ജഗദേഷ്‌കുമാറാണ് ഇക്കാര്യംഅറിയിച്ചത്.
എല്ലാ വര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കാറുള്ളത്. രണ്ടാം ഘട്ട പരീക്ഷ ഡിസംബറില്‍ നടക്കും.
ആദ്യഘട്ട പരീക്ഷ ജൂണ്‍ 13 മുതല്‍ 22വരെയായിരിക്കുമെന്ന് ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
പരീക്ഷ സംബന്ധിച്ച് മറ്റ് കൂടുതല്‍ വിവരങ്ങള്‍ nta.ac.in ല്‍ ലഭ്യമാണ്.