ആളുകള്‍ കൂക്കിവിളിച്ചു; വേദിയില്‍ കയറാതെ മമത; വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ നാടകീയ സംഭവങ്ങള്‍

ആളുകള്‍ കൂക്കിവിളിച്ചു; വേദിയില്‍ കയറാതെ മമത; വന്ദേഭാരത് ഉദ്ഘാടന വേദിയില്‍ നാടകീയ സംഭവങ്ങള്‍

കൊല്‍ക്കത്ത: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന വേദിയില്‍ നാടകീയ സംഭവങ്ങള്‍. ഉദ്ഘാടന ചടങ്ങിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വേദിയില്‍ നിന്നും വിട്ടു നിന്നു. ചടങ്ങില്‍ ക്ഷണിക്കപ്പെട്ട് എത്തിയ ഒരു വിഭാഗം മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതാണ് മമതയെ അസ്വസ്ഥയാക്കിയത്.

റെയില്‍വേ മന്ത്രി ആശ്വനി വൈഷ്ണവും ഗവര്‍ണര്‍ സി.വി ആനന്ദബോസും മമതയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ മുഖ്യമന്ത്രി സദസിലെ കസേരയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു.

ഹൗറയെയും -ന്യൂ ജല്‍പായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം ഇന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിച്ചത്. രാജ്യമൊട്ടാകെ 475 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുകയാണ് ലക്ഷ്യമെന്നും മോഡി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.