ദുബായ്: യുഎഇയില്‍ 2023 ജനുവരിയിലേക്കുളള ഇന്ധനവില നാളെ പ്രഖ്യാപിക്കും. കഴിഞ്ഞ നവംബറില്‍ ഇന്ധനവില നേരിയ തോതില്‍ ഉയർന്നുവെങ്കിലും ഡിസംബറില്‍ കുറഞ്ഞിരുന്നു. 2015 ല്‍ വില നിയന്ത്രണം എടുത്ത് കളഞ്ഞ ശേഷം ഈ ജൂലൈ മാസമാണ് ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്.എന്നാല്‍ പിന്നീട് ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളില്‍ ഇന്ധനവില താഴ്ന്നു.
ആഗോള വിപണിയില്‍ ഇന്ധനവിലയില്‍ നേരിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഒപെക് പ്ലസിൽ റഷ്യയും ഉൽപ്പാദനം കുറച്ചതും, യുഎസിൽ നിന്നുള്ള എണ്ണ ആവശ്യകത വർധിച്ചതും, കോവിഡ് കേസുകളിലെ വർധനയുമാണ് വില കൂടാൻ കാരണമായി വിലയിരുത്തുന്നത്.
നിലവില്‍ ബാരലിന് 75-80 ഡോളർ എന്നതാണ് എണ്ണവിലയിലെ ശരാശി. എന്നാല്‍ 2023 ല്‍ ഇത് 85-90 ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ചുരുക്കത്തില്‍ കോവിഡ് അടക്കമുളള ആഗോള അസ്ഥിരത ഇന്ധനവിലയിലും പ്രതിഫലിച്ചേക്കുമെന്ന് ചുരുക്കം.