ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്നിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വെള്ളിയാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു ഹീരാ ബെന്നിന്റെ അന്ത്യനിമിഷങ്ങള്‍. 99 വയസായിരുന്നു.
'പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ ഞങ്ങള്‍ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ സങ്കടകരമായ അവസരത്തില്‍ പ്രധാമന്ത്രിയുടെ കുടുംബത്തിനൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍.' ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്രമോദിയുടെ വളര്‍ച്ചക്ക് എന്നും ഊര്‍ജ്ജമായിരുന്നു അമ്മ ഹീരാബെന്‍.