ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ജജ്ജറില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളനും അനുഭവപ്പെട്ടു.
പുലര്‍ച്ചെ 1.19 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജാറാണ്. ഭൂമിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് രാജ്യത്തെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
നവംബര്‍ 12 ന് ഡല്‍ഹി എന്‍സിആറില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അനുസരിച്ച്, നവംബര്‍ 12 ന് രാത്രി 7:57 ന് നേപ്പാളില്‍ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 5.4 ആയിരുന്നു. ഭൂകമ്പത്തിന്റെ ആഴം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നുവെന്ന് എന്‍സിഎസ് വ്യക്തമാക്കിയിരുന്നു.