ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. ഈ വര്‍ഷം എല്ലാവര്‍ക്കും സന്തോഷവും വിജയങ്ങളും നിറഞ്ഞതാകട്ടെയെന്ന് ഇരുവരും ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസകള്‍ നേര്‍ന്നത്.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. 2023 നമ്മുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനുമായി നിലകൊള്ളുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാമെന്ന് ദ്രൗപദി മുര്‍മു ട്വീറ്റ് ചെയ്തു.
2023 ഏവര്‍ക്കും മികച്ച വര്‍ഷമാകട്ടെയെന്ന് പ്രധാനമന്ത്രിയും ആശംസിച്ചു. ഒരുപാട് വിജയങ്ങളും, സന്തോഷങ്ങളും, പ്രതീക്ഷകളും നിറഞ്ഞതാകട്ടെ ഈ വര്‍ഷം. എല്ലാവര്‍ക്കും ആയുരാരോഗ്യം ഉണ്ടാകട്ടെയെന്നും ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.