പുതുവത്സരആഘോഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്തത് 21 ലക്ഷം പേർ

പുതുവത്സരആഘോഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്തത് 21 ലക്ഷം പേർ

ദുബായ്: പുതുവർഷതലേന്ന് ദുബായില്‍ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 21,66,821 പേരെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ 33 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

 കഴിഞ്ഞ വർഷം 16,32,552 പേരാണ് പൊതുഗതാഗതത്തില്‍ യാത്ര ചെയ്തത്. മെട്രോയില്‍ 9,58,161 പേരും ട്രാമില്‍ 49,855 പേരും യാത്ര ചെയ്തപ്പോള്‍ പൊതു ബസ് ഉപയോഗപ്പെടുത്തിയത് 3,95,930 പേരാണ്. ഫെറി സേവനം 77,844 പേർ പ്രയോജനപ്പെടുത്തി.ഇ ഹെയ്ലർ 125,651 പേരും ടാക്സി 558,079 പേരും ഷെയറിംഗ് സേവനം 1301 പേരും ഉപയോഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.