കോയമ്പത്തൂര്‍: പരുന്തുകള്‍ ഇടിച്ചതിനെ തുടര്‍ന്ന് എയര്‍ അറേബ്യ വിമാനത്തിന്റെ യാത്ര മാറ്റി വച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എഞ്ചിനിലാണ് രണ്ട് പരുന്തുകള്‍ ഇടിച്ചത്.
ഇന്ന് രാവിലെ ഏഴിനായിരുന്നു സംഭവം. ടേക്ക് ഓഫിനായി വിമാനം റണ്‍വേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് വിമാനത്തിന്റെ യാത്ര മാറ്റിവച്ചത്. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ഒരു പരുന്ത് ചത്തു. വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കി വിമാനത്തിലെ കേടുപാടുകള്‍ സംബന്ധിച്ച പരിശോധന നടക്കുകയാണ്. എഞ്ചിന്‍ മാറ്റിവയ്ക്കേണ്ടിവന്നേക്കാമെന്നാണ് സൂചനകള്‍.