ന്യൂഡല്‍ഹി: ഓണ്‍ ലൈന്‍ ഗെയിം കളിക്കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പതിനെട്ട് വയസിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. രാജ്യത്ത് ഓണ്‍ലൈന്‍ വാതുവയ്പ് നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു.
ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് മാര്‍ഗരേഖ ഫെബ്രുവരിയില്‍ പുറത്തിറക്കാനാണ് തീരുമാനം. ഓണ്‍ലൈന്‍ ഗെയിമിങ് നയത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മാര്‍ഗരേഖയിലുള്ള കരടിന് മേല്‍ അടുത്തയാഴ്ച മുതല്‍ അഭിപ്രായം തേടും.
വാതുവയ്പിന്റെയോ, ചൂതാട്ടത്തിന്റെയോ സ്വഭാവമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അനുമതിയുണ്ടാകില്ലെന്ന് കരട രേഖ വ്യക്തമാക്കുന്നു. പതിനെട്ട് വയസിന് താഴെയുള്ള ഓണ്‍ലൈന്‍ ഗെയിം കളിക്കുകയാണെങ്കില്‍ അതിന് മാതാപിതാക്കളുടെ അനുമതി നിര്‍ബന്ധമാക്കും.
ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സമിതിയെ രൂപീകരിക്കും.ഗെയിമിങ് പ്ലാറ്റ്ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും കരടില്‍ പറയുന്നു. അടുത്തയാഴ്ച മുതല്‍ കരടില്‍ പൊതുജനങ്ങള്‍ക്കും മേഖലയിലുള്ളവര്‍ക്കും അഭിപ്രായം അറിയിക്കാം.