പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോബ്

പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോബ്

ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം ബോംബ് കണ്ടെത്തി.
മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിയോട് ചേര്‍ന്ന ഹെലിപ്പാഡിന് സമീപത്താണ് ബോംബ് കണ്ടെത്തിയത്. ഇവിടം അതീവ സുരക്ഷാ മേഖലയാണ്.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയും ഇതിന് സമീപത്താണ്. പഞ്ചാബിന്റേയും, ഹരിയാനയുടേയും നിയമസഭാ മന്ദിരവും സെക്രട്ടേറിയറ്റും ബോംബ് കണ്ടെത്തിയ സ്ഥലത്തിനടുത്താണ്.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.