നാഗ്പൂര്‍: സ്വകാര്യ പരിപാടിയില്‍ തോക്കു ചൂണ്ടി നൃത്തം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്. തോക്കു ചൂണ്ടി നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് കോട്മയില്‍ നിന്നുള്ള എംഎല്‍എ സുനീല്‍ സറഫിനെതിരായ നടപടി.
വേദിയില്‍ മറ്റ് നാല് പേര്‍ക്കൊപ്പം നൃത്തം ചെയ്യുമ്പോള്‍ കൈത്തോക്ക് പിടിച്ച് നില്‍ക്കുന്ന സുനീല്‍ സറഫിനെ വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ, കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ അനുപൂര്‍ എസ്പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഒക്ടോബറില്‍ രേവാഞ്ചല്‍ എക്സ്പ്രസില്‍ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഇതേ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുത്തിരുന്നു. രേവയില്‍ നിന്ന് ഭോപ്പാലിലേക്ക് ഭര്‍ത്താവിനും ഏഴ് മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് പരാതിക്കാരി. അന്ന് മറ്റൊരു നിയമസഭാംഗത്തിനൊപ്പം ചേര്‍ന്ന് യുവതിയെ ശല്യപ്പെടുത്തിയപ്പോള്‍ സറഫ് മദ്യലഹരിയിലായിരുന്നുവെന്നാണ് പറയുന്നത്.