കാല്‍മുട്ടിന് ശസ്ത്രക്രിയ; ഋഷഭ് പന്തിനെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും

കാല്‍മുട്ടിന് ശസ്ത്രക്രിയ; ഋഷഭ് പന്തിനെ മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും

മുംബൈ: കാര്‍ അപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ കാല്‍ മുട്ട് ശസ്ത്രക്രിയക്കായി മുംബൈയിലേക്ക് മാറ്റും. പന്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയില്‍ കഴിയുന്നത്. വലതുകാല്‍മുട്ടില്‍ ലിഗ്‌മെന്റിന് പൊട്ടലുണ്ട്. ഇതിനാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുള്ളത്.

ഡെറാഡൂണ്‍-ഡല്‍ഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് കത്തിയമര്‍ന്നത്. പന്ത് തന്നെയായിരുന്ന കാര്‍ ഓടിച്ചിരുന്നത്. ഡ്രൈവിങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.

ദേശീയ പാതയിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞിരുന്നു. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.