ദുബായ്: യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വിവിധ എമിറേറ്റുകളില്‍ മഴ പെയ്യും. അബുദബിയിലും ദുബായിലും ശരാശരി ഉയർന്ന താപനില 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും. അബുദബിയില്‍ കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 19 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

പർവ്വത പ്രദേശങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം. അന്തരീക്ഷത്തില്‍ തണുത്ത കാറ്റ് വീശും. അറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും.