ദുബായ്: രാജ്യത്ത് വാരാന്ത്യത്തില്‍ ഇടിയും മിന്നലോടും കൂടിയ മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തെ കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. ശക്തമായ മഴ വിവിധ എമിറേറ്റുകളില്‍ പെയ്യും.
ഞായറാഴ്ച അന്തരീക്ഷം മേഘാവൃതമായിരിക്കും.
ഫുജൈറയിലും ദിബ്ബയിലും രാവിലെ മുതല്‍ മഴ പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ അലൈനിലും മഴയുണ്ടാകും. അതേസമയം തന്നെ റാസല്‍ ഖൈമ ഉള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളിലും നേരിയതും ശക്തമായതുമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.