കുവൈറ്റ് സിറ്റി: കുവൈറ്റിലെ എപ്പിസ്ക്കോപ്പൽ സഭകളുടെ കൂടിച്ചേരലായ കുവൈറ്റ് എപ്പിസ്ക്കോപ്പൽ ചർച്ചസ് ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി ആറ് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് ക്രിസ്തുമസ് കരോൾ സംഘടിപ്പിക്കുന്നു. കുവൈറ്റിലെ വിവിധ ക്രിസ്തീയ സഭാ വിഭാഗങ്ങളിൽ നിന്നും ഇരുപതോളം ഗായകസംഘങ്ങൾ പങ്കെടുക്കുന്ന സംഗീത സായാഹ്നത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
