ദുബായ്: രാജ്യത്ത് ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇടിയോടുകൂടിയ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത വേണമെന്നും അമിത വേഗതയില്‍ വാഹനമോടിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തണുത്ത കാറ്റ് വീശും. വിവിധ സ്ഥലങ്ങളില്‍ പെയ്യുന്ന മഴയുടെ തോതിലും വ്യത്യാസമുണ്ടാകും. രാജ്യത്തെ ഉയർന്ന ശരാശരി താപനില 28 ഡിഗ്രി സെല്‍ഷ്യസാണ്. അബുദബിയില്‍ 26 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 25 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും ശരാശരി താപനിലയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.