പ്രാര്‍ത്ഥന ഫലിച്ചില്ല; ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്

പ്രാര്‍ത്ഥന ഫലിച്ചില്ല; ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്

ഇന്‍ഡോര്‍: പ്രാര്‍ഥന ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രണ്ട് ക്ഷേത്രങ്ങള്‍ യുവാവ് അടിച്ചു തകര്‍ത്തത്.

പ്രതി ശുഭം കൈത്വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ചന്ദന്‍ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങള്‍ അടുത്തിടെ നശിപ്പിക്കുകയും വിഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു.

സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി ശുഭം കൈത്വാസിനെ പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിക്കാലത്തെ ഒരു അപകടത്തില്‍ കണ്ണിന് കേടുപാടുകള്‍ സംഭവിച്ചു. സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും ഈ പ്രാര്‍ത്ഥന നടക്കാത്തതില്‍ വിഷമമുണ്ടായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.