മുംബൈ: മുംബൈയിലെ പള്ളി സെമിത്തേരിയില്‍ 18 ഓളം കുരിശുകള്‍ നശിപ്പിച്ച നിലയില്‍. മാഹിമിലെ സെന്റ് മൈക്കള്‍സ് പള്ളി സെമിത്തേരിയിലെ കുരിശുകളാണ് തകര്‍ക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ കുരിശുകള്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പള്ളിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തെ എന്‍സിപി അപലപിച്ചു. മുംബൈയില്‍ സമാധാനത്തോടെ ജീവിക്കുന്ന കാത്തലിക് സമൂഹത്തെ ശല്യപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.