ബംഗളൂരു: നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്ന് വീണ് പരുക്കേറ്റ അമ്മയും കുഞ്ഞും മരിച്ചു. ബംഗളൂരുവിലെ ഔട്ടര്‍ റിങ് റോഡില്‍ എച്ച്ബിആര്‍ ലെയൗട്ടിലാണ് അപകടം നടന്നത്. സ്‌കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്റെ മുകളിലേക്കാണ് മെട്രോ തൂണ്‍ മറിഞ്ഞു വീണത്. അപകടസമയം ബൈക്കില്‍ നാലു പേരായിരുന്നു ഉണ്ടായിരുന്നത്. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്.
തേജസ്വിനി എന്ന 28കാരിയായ യുവതിയും ഇവരുടെ രണ്ടര വയസുകാരനായ മകന്‍ വിഹാനുമാണ് അപകടത്തില്‍ മരിച്ചത്. മക്കളെ നഴ്‌സറിയിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ പിതാവ് ലോഹിതും ഇവരുടെ ഒരു കുട്ടി വിസ്മിതയും ചികിത്സയിലാണ്. നിര്‍മാണത്തിലെ പാകപ്പിഴകള്‍ ആണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.
എയര്‍പോര്‍ട്ടിലേക്ക് എക്സ്റ്റന്റ് ചെയ്തുകൊണ്ടുള്ള മെട്രോ നിര്‍മാണത്തിനിടെയാണ് അപകടം. തൂണിന് കാര്യമായ തകരാറുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
അപകടത്തില്‍ രണ്ട് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത്. ഇവരുടെ നില ഗുരുതരമല്ല. കൊച്ചി മെട്രോ തൂണിന് വിള്ളലുണ്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബംഗളുരു മെട്രോ തൂണ്‍ തകര്‍ന്നുവീണിരിക്കുന്നത്.