അബുദബി:യുഎഇയുടെ ദേശീയ വിമാനകമ്പനിയായ എത്തിഹാദ് എയർ വേസ് കാബിന്‍ ക്രൂവിനെ നിയമിക്കുന്നു. കോവിഡ് കാലത്തിന് ശേഷം യാത്രകള്‍ പഴയതുപോലെ ആയ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ എത്തിഹാദ് ഒരുങ്ങുന്നത്.
താമസസ്ഥലവും ആകർഷകമായ ശമ്പളവും ഇന്‍ഷുറന്‍സും ഒപ്പം യാത്രാ ഇളവുമൊക്കെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജോലിക്കായുളള അഭിമുഖ പരീക്ഷ നടക്കുന്ന സ്ഥലങ്ങളും സമയവും
മലേഷ്യ-ക്വാലലം പൂരില്‍ ഇന്ന് രാവിലെ 9 മണിമുതല്‍ 6 മണിവരെ ഗ്രാന്‍ഡ് മില്ലേനിയം ഹോട്ടലില്‍ സിവി നല്‍കാം. ജനുവരി 11 നാണ് അഭിമുഖ പരീക്ഷ.
യുഎഇ അബുദബിയില്‍ അല്‍ റഹാ ബീച്ച് ഹോട്ടലില്‍ ജനുവരി 16 ന് രാവിലെ 9 മണിമുതല്‍ വൈകീട്ട് 6 വരെ സിവി നല്‍കാം. ജനുവരി 17 നാണ് അഭിമുഖ പരീക്ഷ.
അയർലന്‍റില്‍ ഡബ്ലിനില്‍ റാഡിസണ്‍ ബ്ലൂ സെന്‍റ് ഹെലെന്‍സ് ഹോട്ടലില്‍ ജനുവരി 17 ന് രാവിലെ 9 മണിമുതല്‍ വൈകീട്ട് 6 വരെ സിവി നല്‍കാം. ജനുവരി 18 നാണ് അഭിമുഖ പരീക്ഷ.
തുർക്കി ഇസ്താം ബുളില്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ജനുവരി 25 ന് രാവിലെ 9 മണിമുതല്‍ വൈകീട്ട് 6 വരെ സിവി നല്‍കാം. ജനുവരി 26 നാണ് അഭിമുഖ പരീക്ഷ.
സ്പെയിനില്‍ മാഡ്രിഡില്‍ മെലിയ മാഡ്രിഡ് പ്രിന്‍സിയയില്‍ ജനുവരി 30 ന് രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ സിവി നല്‍കാം. ജനുവരി 31 നാണ് അഭിമുഖ പരീക്ഷ.