മിടുക്കരായ രണ്ട് വിദ്യാർത്ഥികള്‍ക്ക് ഒരു ദശലക്ഷം വരെ സ്കോളർഷിപ്പ്, പ്രഖ്യാപിച്ച് ഗ്ലോബല്‍ വില്ലേജ്

മിടുക്കരായ രണ്ട് വിദ്യാർത്ഥികള്‍ക്ക് ഒരു ദശലക്ഷം വരെ സ്കോളർഷിപ്പ്, പ്രഖ്യാപിച്ച് ഗ്ലോബല്‍ വില്ലേജ്

ദുബായ്: മിടുക്കരായ രണ്ട് വിദ്യാ‍ർത്ഥികള്‍ക്ക് ഒരു ദശലക്ഷം വരെ സ്കോളർഷിപ്പ് നല്‍കുന്ന ദ യംഗ് ഡയറക്ടേഴ്സ് പുരസ്കാരമത്സരം പ്രഖ്യാപിച്ച് ഗ്ലോബല്‍ വില്ലേജ്. ബ്ലൂം വേള്‍ഡ് അക്കാദമിയുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

5 നും 14 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് മത്സരത്തിന്‍റെ ഭാഗമാകാം. മൈ മോർ വണ്ടർ വേള്‍‍ഡ് എന്ന വിഷയത്തില്‍ ഒരു വീഡിയോ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീഡിയോ ദൈർഘ്യം നാല് മിനിറ്റില്‍ കൂടരുത്. മൊബൈല്‍ ഫോണിലോ ക്യാമറയിലോ വീഡിയോ എടുക്കാം. 2023 ഫെബ്രുവരി ഒന്നാണ് വീഡിയോ സമർപ്പിക്കാനുളള അവസാന തിയതി.

അണ്‍ പബ്ലിഷ്‍ഡ് ആയി യൂട്യൂബില്‍ പ്രസിദ്ധീകരിക്കും. പിന്നീട് ഗ്ലോബല്‍ വില്ലേജിന്‍റെ ഓണ്‍ലൈന്‍ എന്‍ട്രി ഫോമില്‍ വീഡിയോ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ബ്ലൂം വേള്‍ഡ് അക്കാദമിയില്‍ അഭിമുഖ പരീക്ഷയുണ്ടാകും. ഇതില്‍ നിന്നാണി വിജയികളെ നിശ്ചയിക്കുക. വിജയിക്കുന്നവർക്ക് ഗ്ലോബല്‍ വില്ലേജില്‍ നടക്കുന്ന പരിപാടിയിലാണ് സമ്മാനം നല്‍കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.