ന്യൂഡല്‍ഹി: വിചാരണ പൂര്‍ത്തിയായിട്ടും വിധി പ്രസ്താവിക്കാന്‍ വൈകിയതില്‍ മാപ്പ് പറഞ്ഞ് സുപ്രീം കോടതി ജസ്റ്റിസ് ബി.ആര്‍ ഗവായ്. ചണ്ഡിഗഡില്‍ ഒറ്റയ്ക്കുള്ള വീടുകള്‍ അപ്പാര്‍ട്ട്‌മെന്റുകളായി മാറ്റുന്നതിനെതിരായ കേസില്‍ ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് എം.എ സുന്ദരേഷ് എന്നിവര്‍ വാദം കേട്ടിരുന്നു.
നവംബര്‍ മൂന്നിന് വിധി പറയാനായി മാറ്റിവച്ചു. ഇന്നലെയാണ് വിധി പറഞ്ഞത്. എല്ലാ നിയമ വശങ്ങളും പരിശോധിക്കേണ്ടി വന്നതിനാലാണ് വിധിപറയാന്‍ വൈകിയതെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
ചണ്ഡിഗഡ് നഗരത്തില്‍ സിംഗിള്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അപ്പാര്‍ട്ടുമെന്റുകളാക്കി മാറ്റുന്നത് സുപ്രീംകോടതി നിരോധിച്ചു. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന വിഷയങ്ങളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. നഗരവികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പാരിസ്ഥിതിക ആഘാതം പഠനം കൂടി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.