ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാന്‍ യുഎഇ

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കാന്‍ യുഎഇ

ദുബായ്: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് നിരോധനം ഏർപ്പെടുത്താന്‍ യുഎഇ. ദുബായും അബുദബിയും ഉള്‍പ്പടെയുളള എമിറേറ്റുകള്‍ ഇതിനകം തന്നെ പ്ലാസ്റ്റിക് നിരോധനത്തിനായുളള നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. 2022 ജൂലൈ മുതല്‍ ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കുന്നുണ്ട്. ഉപയോഗം കുറയ്ക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നിരക്ക് ഈടാക്കുന്നത്.

2024 ജനുവരി ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളുടെ ഉല്‍പാദനവും കയറ്റുമതിയും പ്രചരണവും യുഎഇ നിരോധിക്കും.
2026 ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച കപ്പുകളും, പ്ലേറ്റുകളും, കറ്റ്ലറിയും, കണ്ടെയ്നറുകളും ബോക്സുകളും ഫോർക്കുകളും സ്ടട്രോകളും കത്തികളും നിരോധിക്കും. അതേസമയം നേരിയ പ്ലാസ്റ്റിക് ബാഗുകള്‍, റീസൈക്ലിളിലൂടെ നിർമ്മിച്ച ബാഗുകള്‍ എന്നിവയ്കക്ക് ഇളവുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.