ദുബായ്: യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്തെ വടക്ക് - കിഴക്കന്‍ മേഖലകളില്‍ മഴ പെയ്യും. ഇതോടൊപ്പം തന്നെ താപനിലയിലും കുറവുണ്ടാകും.
അബുദബിയില്‍ കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസും, ദുബായില്‍ 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം കൂടിയ താപനില യഥാക്രമം 25 ഡിഗ്രി സെല്‍ഷ്യസും 24 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. തണുത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.