അബുദബി: സുരക്ഷിതമായ യാത്രയ്ക്ക് പൊതുഗതാഗതോ സ്വന്തം വാഹനമോ ഉപയോഗിക്കണമെന്ന് അധികൃതർ. അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. യാത്രയ്ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ടാക്സി, ബസ്, ഷട്ടില്‍ സേവനങ്ങള്‍,സിറ്റി ബസ് സർവ്വീസ് തുടങ്ങിയവ ഉപയോഗപ്പെടുത്താം. വിമാനത്താവളങ്ങളിലേക്കും ജോലിസ്ഥല ങ്ങളിലേക്കുമൊക്കെ എത്തിച്ചേരാന്‍ അനധികൃത ടാക്സിയെ ആശ്രയിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
അനധികൃതമായി ടാക്സി സർവ്വീസ് നടത്തുന്നവർക്ക് 3000 ദിർഹമാണ് പിഴ. ഇതിനുപുറമേ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തുകയും ചെയ്യുമെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനധികൃത ടാക്സിയുമായി സഹകരിക്കുന്നതുമൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുളള പ്രവർത്തനങ്ങളും അബുദബി പോലീസ് നടത്തുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ യാത്രക്കാരെ കൊണ്ടുപോകരുതെന്ന് സ്വകാര്യ വാഹന ഡ്രൈവര്‍മാരോട് പൊലീസ് ആവശ്യപ്പെട്ടു.