ശ്രീനഗര്‍: മലയിടുക്കിലേക്ക് വീണ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. വടക്കന്‍ കശ്മീരിലെ കുപ്‌വാരയിലെ മച്ചല്‍ സെക്ടറിലാണ് ദാരുണ സംഭവമുണ്ടായയത്. മൂന്നു പേരും ദോഗ്ര റെജിമെന്റിന്റെ 14-ാം ബറ്റാലിയനില്‍ നിന്നുള്ളവരായിരുന്നു.
സൈനികരുടെ മൃതശരീരം കണ്ടെടുത്തതായി സേന വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്.
ഓപ്പറേഷനിലിടയില്‍ ആയിരുന്ന മൂവര്‍ സംഘം ആഴത്തിലുള്ള മലയിടുക്കിലേക്ക് വഴുതിവീഴുകയായിരുന്നുവെന്ന് സേന അറിയിച്ചു. പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായിരുന്നതായാണ് വിവരം.