ദോഹ: ലോകകപ്പ് ഫുട്ബോള്‍ മികച്ച രീതിയില്‍ നടത്തിയതിന് പിന്നാലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ പ്രാപ്തിയുണ്ടെന്ന് ഖത്തര്‍.ഒളിംപിക്സ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് മുഹമ്മദ് യൂസുഫ് അല്‍ മനയാണ് ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. 2030 ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിലൂടെ ചരിത്രനേട്ടമാണ് കൈവരിച്ചതെന്നും അല്‍ മന അഭിപ്രായപ്പെട്ടു.
ലോകകപ്പ് നടത്തിപ്പോടെ സ്റ്റേഡിയങ്ങള്‍, ഹാളുകള്‍, ഗതാഗത സൗകര്യങ്ങള്‍, പരിശീലന വേദികള്‍ എന്നിവയെല്ലാം ഖത്തറില്‍ സജ്ജമാണ്. എന്നാല്‍ ഒളിപിംക്സിന് ആതിഥേയത്വം വഹിക്കുന്നത് രാഷ്ട്രീയ, സാമ്പത്തിക, കായിക, ഘടകങ്ങളെ കൂടി ആശ്രയിച്ചാണെന്നും അല്‍ മന ചൂണ്ടിക്കാട്ടി.