ദുബായ്: ദുബായ് ഹത്ത റോഡിലെ വേഗപരിധിയില്‍ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മണിക്കൂറില്‍ 80 കിലോമീറ്ററായാണ് വേഗപരിധി കുറച്ചത്. നേരത്തെ ഇത് മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്നു. വേഗപരിധി സംബന്ധിച്ച് വാഹന ഡ്രൈവർക്ക് മനസിലാകുന്നതിനായി അടയാള ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചുവപ്പ് വരകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹത്താ മാസ്റ്റർ പ്ലാന്‍ വികസനത്തിന്‍റെ ഭാഗമായാണ് മാറ്റം.ആറ് കിലോമീറ്ററോളമാണ് പുതിയ വേഗപരിധി ബാധകമാകുക.