യുഎഇയില്‍ ബിസിനസ് തുടങ്ങാനുളള പ്രായ പരിധി കുറച്ചു

യുഎഇയില്‍ ബിസിനസ് തുടങ്ങാനുളള പ്രായ പരിധി കുറച്ചു

ദുബായ് :യു.എ.ഇയിൽ ബിസിനസ്​ തുടങ്ങാനുള്ള പ്രായം 18 ആയി ചുരുക്കി. നേരത്തെ ഇത് 21 വയസായിരുന്നു. പുതിയ വാണിജ്യ നിയമത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിയതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്​ദുല്ല അൽ സലാഹ്​ പറഞ്ഞു.രാജ്യത്തെ ബിസിനസ്​ മേഖലയുടെ വളർച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ്​ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുന്ന നിബന്ധനകളും ഉൾപെടുത്തിയിട്ടുണ്ട്​. രാജ്യത്തെ ഇസ്ലാമിക ബാങ്കിന് പിന്തുണ വാഗ്ദാനം ചെയ്യുകയും വളർച്ചയുടെ പ്രധാന ചാലകങ്ങളിലൊന്നായി അതിനെ സ്ഥാപിക്കുകയും ചെയ്യുന്നു.സാമ്പത്തിക വിപണികളുടെ നിയന്ത്രണവും സ്ഥാപനവും സംബന്ധിച്ച വ്യവസ്ഥകൾ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.എമിറേറ്റ്സ് സെൻട്രൽ ബാങ്ക് ഫോർ മോണിറ്ററി പോളിസി ആൻഡ് ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയുടെ അസിസ്റ്റന്‍റ് ഗവർണർ ഇബ്രാഹിം അൽ സാബി ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.